Tue, 29 September 2026
Facebook X Instagram Youtube
Deepika
Deepika
E-Paper
ad

ADVERTISEMENT

Filter By Tag : Medicine Shortage

സം​സ്ഥാ​ന​ത്ത് ചി​ല മ​രു​ന്നു​ക​ളു​ടെ കു​റ​വു​ണ്ട്; ഉ​ട​ൻ പ​രി​ഹ​രി​ക്കു​മെ​ന്ന് മ​ന്ത്രി കെ. ​മു​ര​ളീ​ധ​ര​ൻ

തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ മ​രു​ന്ന് ക്ഷാ​മ​ത്തി​ന് ഒ​ക്ടോ​ബ​ർ 15ഓ​ടെ പ​രി​ഹാ​രം കാ​ണു​മെ​ന്ന് മ​ന്ത്രി കെ.​മു​ര​ളീ​ധ​ര​ൻ. കു​റ​വു​ള്ളമ​രു​ന്നു​ക​ൾ എ​ത്തി​ക്കു​ന്ന​തി​നു​ള്ള ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. ഒ​ക്ടോ​ബ​ർ 15 വ​രെ കാ​ത്തി​രി​ക്കാ​നാ​കാ​ത്ത​തും അ​ടി​യ​ന്ത​ര​മാ​യി ആ​വ​ശ്യ​മു​ള്ള​തു​മാ​യ മ​രു​ന്നു​ക​ൾ റെ​ഡി പ​ർ​ച്ചേ​സ് വ​ഴി വാ​ങ്ങാ​ൻ തീ​രു​മാ​നി​ച്ചി​ട്ടു​ണ്ടെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി.

സം​സ്ഥാ​ന​ത്ത് ഡോ​ക്ട​ർ​മാ​രു​ടെ അ​ഭാ​വം നേ​രി​ടു​ന്നു​ണ്ട്. ഈ ​പ്ര​ശ്ന​ത്തി​നും പ​രി​ഹാ​രം കാ​ണും. സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​ക​ളി​ലെ ഡോ​ക്ട​ർ​മാ​രു​ടെ ശ​മ്പ​ളം വ​ർ​ധി​പ്പി​ക്കു​ന്ന​ത​ട​ക്ക​മു​ള്ള കാ​ര്യ​ങ്ങ​ൾ പ​രി​ഗ​ണ​ന​യി​ലു​ണ്ടെ​ന്നും അ​ദ്ദേ​ഹം അ​റി​യി​ച്ചു. സ​ർ​ക്കാ​രി​ൽ നി​ന്ന് 50,000 രൂ​പ ല​ഭി​ക്കു​മ്പോ​ൾ സ്വ​കാ​ര്യ ആ​ശു​പ​ത്രി​യി​ൽ നി​ന്ന് ഡോ​ക്ട​ർ​ക്ക് ഒ​ന്ന​ര ല​ക്ഷം രൂ​പ ല​ഭി​ക്കും. പി​ന്നെ​ങ്ങ​നെ​യാ​ണ് സ​ർ​ക്കാ​ർ ആ​ശു​പ​ത്രി​യി​ലേ​ക്ക് ഡോ​ക്ട​ർ​മാ​ർ വ​രി​ക.

ഏ​ത് സ​ർ​ക്കാ​ർ അ​ധി​കാ​ര​ത്തി​ൽ വ​ന്നാ​ലും അ​വ​രെ കൈ​കാ​ര്യം ചെ​യ്യു​ന്ന ചി​ല കൂ​ട്ട​രു​ണ്ടെ​ന്നും യാ​ഥാ​ർ​ഥ്യ​മി​ല്ലാ​ത്ത വി​ഷ​യ​ങ്ങ​ളി​ൽ ബ​ഹ​ള​മു​ണ്ടാ​ക്കു​ന്നു​വെ​ന്നും മ​ന്ത്രി ആ​രോ​പി​ച്ചു. ആ​രോ​ഗ്യ മേ​ഖ​ല കു​ത്ത​ഴി​ഞ്ഞു​കി​ട​ക്കു​ക​യാ​ണെ​ന്നും ആ​ശു​പ​ത്രി​ക​ളി​ൽ മ​രു​ന്ന് ല​ഭ്യ​മ​ല്ലെ​ന്നു​മു​ള്ള പ്ര​ചാ​ര​ണ​ങ്ങ​ൾ ന​ട​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം ചൂ​ണ്ടി​ക്കാ​ട്ടി.

 

Latest News

Corehub Up